
പുതിയ എഴുത്തുകാരും പുതുമയാർന്ന രചനകളും; യുവകവി കാശിനാഥനുമായി സംവാദം
മുംബൈ: ഫെയ്മ മഹാരാഷ്ട്രയുടേയും, ഫെയ്മ മഹാരാഷ്ട്ര സർഗവേദിയുടേയും ആഭിമുഖ്യത്തിൽ മഹാരാഷ്ട്ര മലയാളികളുടെ സാഹിത്യ രചനകൾ അടങ്ങിയ പുസ്തക പ്രകാശനത്തിനു മുന്നോടിയായി യുവകവി കാശിനാഥനുമായി സംവാദം സംഘടിപ്പിക്കുന്നു. ജൂൺ 27 വെള്ളിയാഴ്ച രാത്രി 8 മണിക്ക് ഓൺലൈനിലൂടെയാണ് സംവാദം നടക്കുക. മുല്ലനേഴി ദിവാകരൻ നമ്പൂതിരിയാണ് കവിയെ പരിചയപ്പെടുത്തുന്നതും സംവാദം മോഡറേറ്റ് ചെയ്യുന്നതും. ചർച്ച സംയോജനം ദിവാകരൻ ചെഞ്ചേരി. മഹാരാഷ്ട്രയിലെ എല്ലാ എഴുത്തുകാരും പങ്കെടുക്കും.
ഫെയ്മ മഹാരാഷ്ട്ര സർഗവേദി പ്രസിഡന്‍റ് മോഹൻ മൂസത് അധ്യക്ഷനാകും. സെക്രട്ടറി രാധാകൃഷ്ണ പിള്ള, ഫെയ്മ മഹാരാഷ്ട്രയുടെ പ്രസിഡന്‍റ് ശ്രീ കെ.എം. മോഹൻ, വർക്കിംഗ് പ്രസിഡന്‍റ് ജയപ്രകാശ് നായർ, ജനറൽ സെക്രട്ടറി അശോകൻ പി.പി., ചീഫ് കോർഡിനേറ്റർ സുരേഷ്കുമാർ ടി.ജി., ട്രഷറർ അനു ബി. നായർ എന്നിവർ സംസാരിക്കും.
കൂടുതൽ വിവരങ്ങൾക്ക് താഴെപറയുന്നവരുമായി ബന്ധപ്പെടുക.
മോഹൻ മൂസ്സത്- 86000 97859, രാധാകൃഷ്ണ പിള്ള- 99230 44577
രോഷ്നി അനിൽകുമാർ- 97655 65630, സുമി ജെൻട്രി- 9769854563