ഭാഷാപ്രവർത്തകൻ ബിജുനാഥിന് ദുബായ് മലയാളം മിഷന്‍റെ യാത്രയയപ്പ്

മലയാളം മിഷൻ ദുബായ് ചാപ്റ്റർ പ്രസിഡന്‍റ് അംബുജം സതീഷ് അധ്യക്ഷത വഹിച്ചു.
Dubai Malayalam Mission sends farewell to language activist Bijunath

ഭാഷാപ്രവർത്തകൻ ബിജുനാഥിന് ദുബായ് മലയാളം മിഷന്‍റെ യാത്രയയപ്പ്

Updated on

ദുബായ്: പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന മലയാളം മിഷൻ ദുബായ് ചാപ്റ്റർ മുതിർന്ന അധ്യാപകനും, മേഖലാ കോർഡിനേറ്ററും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ബിജുനാഥിന് യാത്രയയപ്പ് നൽകി. മലയാളം മിഷൻ ദുബായ് ചാപ്റ്റർ പ്രസിഡന്‍റ് അംബുജം സതീഷ് അധ്യക്ഷത വഹിച്ചു. പ്രവാസ ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ് വിശിഷ്ടാതിഥിയായിരുന്നു. ബിജുനാഥിന്, എൻ കെ കുഞ്ഞഹമ്മദ് ഉപഹാരം നൽകി.

ഓർമ സെക്രട്ടറി പ്രദീപ് തോപ്പിൽ, അനീഷ് മണ്ണാർക്കാട്, സ്വപ്ന സജി, ബിന്‍റു മത്തായി, റമോള, രാജൻ കെ വി എന്നിവർ പ്രസംഗിച്ചു. ജോയിൻറ് സെക്രട്ടറി സ്മിത മേനോൻ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം അൻവർ ഷാഹി നന്ദിയും പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com