കലാ സാവിത്രിയുടെ 'ശ്യാമം' പ്രകാശനം മേയ് 10 ന്

സാഹിത്യകാരൻ ബിനു വിശ്വനാഥ് പുസ്തകം സ്വീകരിക്കും.
Kala Savitri's 'Shyam' to release on May 10

കലാ സാവിത്രിയുടെ 'ശ്യാമം' പ്രകാശനം മേയ് 10 ന്

Updated on

ളം തീയേറ്റർ ആൻഡ് റെപ്പർട്ടറിയുടെ സ്ഥാപക മേധാവിയും തിരുവരങ്ങിന്‍റെ സെക്രട്ടറിയുമായ കലാ സാവിത്രി രചിച്ച 'ശ്യാമം' മെയ് 10 ന് സാഹിത്യകാരനും അധ്യാപകനുമായ ഡോ. അജു. കെ നാരായണൻ പ്രകാശനം ചെയ്യും. ഹരിപ്പാട്‌ ശ്രീ കേരളവർമ്മ സ്മാരക കാർത്തികപ്പള്ളി താലൂക്ക് സെൻട്രൽ ലൈബ്രറി ഹാളിൽ വൈകിട്ട് നാലിനാണ് പരിപാടി. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ. നമ്പി അധ്യക്ഷനാകുന്ന ചടങ്ങിൽ സാഹിത്യകാരൻ ബിനു വിശ്വനാഥ് പുസ്തകം സ്വീകരിക്കും.

സാഹിത്യകാരൻ സുരേഷ് മണ്ണാറശാല, രാഷ്ട്രീയ പ്രവർത്തകനും ഹരിപ്പാട് നഗരസഭയുടെ മുൻചെയർമാനുമായ കെ.കെ. രാമകൃഷ്ണൻ, നഗരസഭാകൗൺസിലർ ചന്ദ്രവല്ലിയമ്മ എന്നിവർ ആശംസകൾ അർപ്പിക്കും. കാർത്തികപ്പള്ളി താലൂക്ക് സെൻട്രൽ ലൈബ്രറി പ്രസിഡന്‍റ് ഇളനെല്ലൂർ തങ്കച്ചൻ സ്വാഗതവും കലാ സാവിത്രി മറുമൊഴിയും കുഞ്ഞുകലാകാരി ലക്ഷ്മി. ബി നന്ദിയും പറയും. സാഹിത്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങിൽ സംബന്ധിക്കും.

കവി പ്രഭാവർമ്മയുടെ ശ്യാമമാധവം എന്ന കൃതിയുടെ ഗദ്യസംഗ്രഹവും വ്യാഖ്യാനവുമാണ് ശ്യാമം. പുസ്തകത്തിന് ബ്ലർബ് എഴുതിയിരിക്കുന്നതും പ്രഭാവർമ്മയാണ്. പരിധി പബ്ലിക്കേഷൻസ് പുറത്തിറങ്ങുന്ന പുസ്തകത്തിന് പുറംചട്ട ചെയ്തിരിക്കുന്നത് കലിഗ്രഫർ നാരായണ ഭട്ടതിരിയാണ്. കളം ന്യൂസ് ഓൺലൈനിന്‍റെ ചീഫ് എഡിറ്റർ കൂടിയായ കലാ സാവിത്രി, കാവാലം നാരായണപ്പണിക്കരുടെ നേതൃത്വത്തില്‍ 1964-ല്‍ ആലപ്പുഴ ജില്ലയിലെ കാവാലത്ത് ആരംഭിച്ച കേരളത്തിലെ ഏറ്റവും പഴക്കമേറിയ തിയറ്റര്‍ സ്ഥാപനം തിരുവരങ്ങിന്‍റെ ഇപ്പോഴത്തെ സെക്രട്ടറിയാണ്. കലയുടെ ആദ്യകവിതാ സമാഹാരം പ്രസിദ്ധീകരിച്ചത് ഡി.സി ബുക്സ് ആണ്. 'ഏകാധിപതിയും മൂന്നു വാല്യക്കാരും' എന്ന നാടകം

മലയാറ്റൂരിന്റെ ആറാം വിരൽ നാടകരൂപം എന്നിവയും രചിച്ചിട്ടുണ്ട്. എം. ടി. വാസുദേവന്‍ നായരുടെ ജീവിതവും കൃതികളും കോര്‍ത്തിണക്കി പ്രശാന്ത് നാരായണൻ ചെയ്ത 'മഹാസാഗരം' നാടകത്തിന്‍റെ രംഗവ്യാഖ്യാനത്തിനു സഹായകമായ ഗവേഷണം നിര്‍വ്വഹിച്ചു.

logo
Metro Vaartha
www.metrovaartha.com