എസെന്‍സ് ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം കുരീപ്പുഴ ശ്രീകുമാറിന്

40,000 രൂപയും മെഡലിയനും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
kureeppuzha sreekumar bags essence global life time achievement
എസെന്‍സ് ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം കുരീപ്പുഴ ശ്രീകുമാറിന്
Updated on

തൃശൂർ: എസെന്‍സ് ഗ്‌ളോബൽ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് കവി കുരീപ്പുഴ ശ്രീകുമാറിന്. കേരളത്തിലെ സ്വതന്ത്രചിന്തയ്ക്കും നിരീശ്വരവാദ ധാരയ്ക്കും നല്‍കുന്ന സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അവാർഡ്. സാഹിത്യ-സാമൂഹിക പ്രവര്‍ത്തനങ്ങളും ശബ്ദമലിനീകരണം ഉള്‍പ്പടെയുള്ള സാമൂഹിക ദ്രോഹങ്ങള്‍ക്കെതിരെ നടത്തിയ ഇടപെടലുകളും കേരളത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നടത്തിയ മതേതര യാത്രയും കേരളത്തിലെ നാസ്തിക-സ്വതന്ത്രചിന്താ ധാരയയ്ക്ക് നല്‍കിയ ഊര്‍ജ്ജവും അവാർഡ് പരിഗണനയ്ക്ക് കാരണമാണ്. 40,000 രൂപയും മെഡലിയനും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ഒക്ടോബര്‍ 12 ന് കോഴിക്കോട് സ്വപ്നനഗരിയിൽ വച്ച് എസൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന നാസ്തിക സമ്മേളനമായ ലിറ്റ്മസ്-24ൽ വച്ച് പുരസ്കാരം സമർപ്പിക്കും.

Trending

No stories found.

Latest News

No stories found.