'കടമ്മനിട്ടക്കവിതയിൽ നരേന്ദ്രപ്രസാദിന്‍റെ സ്വം വായന' പ്രകാശനം ചെയ്തു

ഹരികുമാറിന്‍റെ സംവേദനാത്മക വിമർശനം എന്ന സിദ്ധാന്തത്തിന്‍റെ തുടർവായന യാണിത്.

'Narendra Prasad's Self-Reading in Kadammanitta Poetry' released

എം.കെ.ഹരികുമാറിന്‍റെ "കടമ്മനിട്ടക്കവിതയിൽ നരേന്ദ്രപ്രസാദിന്‍റെ സ്വം വായന" എന്ന വിമർശന കൃതി സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന ജനൽ സെക്രട്ടറി കെ.പി.വിജയകുമാറിന് ആദ്യ കോപ്പി നൽകി ഡോ. സെബാസ്റ്റ്യൻ പോൾ പ്രകാശനം ചെയ്യുന്നു. എം.കെ.ഹരികുമാർ, കൊച്ചി മേയർ അഡ്വ.വി.കെ.മിനിമോൾ ഫോറം ജില്ല സെക്രട്ടറി പി.ഒ. തങ്കച്ചൻ, പ്രസിഡന്‍റ് ആർ എം ദത്തൻ,ഫോറം പ്രസ് ക്ലബ് പ്രസിഡന്‍റ് ആർ. ഗോപകുമാർ, ഫോറം രക്ഷാധികാരി എ. മാധവൻ, ജില്ല ട്രഷറർ കെ.ജി. ദിലീപ്കുമാർ എന്നിവർ സമീപം.

Updated on

എം.കെ.ഹരികുമാറിന്‍റെ രചിച്ച വിമർശനഗ്രന്ഥം 'കടമ്മനിട്ടക്കവിതയിൽ നരേന്ദ്രപ്രസാദിന്‍റെ സ്വം വായന' ഡോ.സെബാസ്റ്റ്യൻ പോൾ പ്രകാശനം ചെയ്തു. എറണാകുളത്ത് ചേർന്ന് സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.വിജയകുമാർ ആദ്യ കോപ്പി സ്വീകരിച്ചു. സാഹിത്യവിമർശനത്തിന്‍റെ സൈദ്ധാന്തികവും കലാപരവുമായ ചർച്ചകൾക്ക് ചൂട് പകരുന്ന കൃതിയാണിത്. എഴുപതുകളിൽ പ്രൊഫ. നരേന്ദ്രപ്രസാദ് കടമ്മനിട്ടക്കവിതകൾക്ക് എഴുതിയ അവതാരികയുടെ പുനർവായനയിലൂടെയാണ് ഹരികുമാർ തന്‍റെ സമകാലിക വിമർശനത്തിനു പുതിയ തത്വചിന്ത വികസിപ്പിക്കുന്നുത്. കടമ്മനിട്ടക്കവിതയുടെ വായനയിലൂടെ ഒരു വിമർശകനെന്ന നിലയിൽ നരേന്ദ്രപ്രസാദ് സ്വന്തം മനസ്സിനെയാണ് വായിച്ചതെന്നും ഇത് വിമർശനകലയിലെ സ്വയം ആവിഷ്കാരമാണെന്നും ഇവിടെ സൂചിപ്പിക്കുന്നു.

സാഹിത്യകൃതി വിമർശകനിൽ ഒരു പ്രതിപ്രവർത്തനമാണ് സൃഷ്ടിക്കുന്നത്. അതൊരു പരസ്പരസംവാദമായി വളരുന്നു. ഹരികുമാറിന്‍റെ സംവേദനാത്മക വിമർശനം എന്ന സിദ്ധാന്തത്തിന്‍റെ തുടർവായന യാണിത്. വായന സർഗാത്മകമാകുന്നതിന്‍റെ ഏറ്റവും മനോഹരമായ നിമിഷമാണിത്.

ഈ സമയം വായിക്കുന്ന കൃതി വിമർശനത്തിന്‍റെ അന്തർ മണ്ഡലത്തിൽ അടച്ചിട്ടിരിക്കുന്ന മുറികൾ ഓരോന്നായി തുറക്കുകയാണ്. വായന എന്ന പ്രക്രിയയിൽ വിമർശകൻ സ്വയം വായിക്കുന്നു .മലയാളവിമർശനത്തിന്‍റെ ചരിത്രത്തിൽ നിർണായകമായി അടയാളപ്പെടുത്തേണ്ട അസാധാരണ കൃതിയാണിത്. ഇത് പൂർവ്വകാല വിമർശനത്തെ വീണ്ടും വായിക്കുകയും വിമർശകമനസ്സിനെ പുനരവതരിപ്പിക്കുകയുമാണ് ചെയ്യുന്നത് .പ്രസാധകരമായ ബോധിബുക്സ് ഇങ്ങനെ കുറിക്കുന്നു: 'വിമർശനത്തിന്‍റെ വിമർശനം എന്ന നിലയിൽ ഈ കൃതി കാലത്തിനുമുമ്പേ സഞ്ചരിക്കുകയാണ്. നമ്മുടെ ഭാഷയിൽ സംഭവിക്കുന്ന വിമർശനാത്മക കലാചിന്തയുടെ ഒരു സജീവചർച്ചയായി ഇതിനെ നിരീക്ഷിക്കാവുന്നതാണ്. ഈ രംഗത്ത് സ്വന്തം സിദ്ധാന്തവും തത്വചിന്തയും കൊണ്ട് വേറിട്ട വായനക്കാരെ സൃഷ്ടിച്ച എം.കെ. ഹരികുമാർ വിമർശകന്‍റെ ആത്മീയ ആകുലതകളും അന്തരംഗതത്വചിന്തയും സ്വതന്ത്രമായി ആവിഷ്കരിക്കുകയാണ്.'സാഹിത്യത്തെ ഗൗരവമായി സമീപിക്കുന്നവരുടെ സൗന്ദര്യബോധത്തെ ഉന്നതിയിലെത്തിക്കുന്ന രചനയാണിത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com