കാൽനടയായി 3500 കിലോമീറ്റർ: നർമദ പരിക്രമത്തെക്കുറിച്ച് പുസ്തകം- നർമദേ ഹർ

നൂറ്റിപ്പതിനാലു ദിവസം കാൽനടയായി 3500 കിലോമീറ്റർ നടന്ന് നർമദ പരിക്രമണം ഒരു തപസ്യപോലെ അനുഷ്ഠിച്ച ശിവകുമാർ മേനോന്‍റെ ആത്മീയാനുഭവങ്ങളുടെ പുസ്‌തകം
'നർമദേ ഹർ' പുസ്തകം പ്രകാശനം ചെയ്തു | Narmada Parikrama book release

നർമദേ ഹർ പുസ്തകം ജസ്റ്റിസ്‌ പി.എസ്. ഗോപിനാഥൻ ശ്രീകുമാരി രാമചന്ദ്രനു നൽകി പ്രകാശനം ചെയ്യുന്നു.

Updated on

നൂറ്റിപ്പതിനാലു ദിവസം കാൽനടയായി 3500 കിലോമീറ്റർ നടന്ന് നർമദ പരിക്രമണം ഒരു തപസ്യപോലെ അനുഷ്ഠിച്ച ശിവകുമാർ മേനോന്‍റെ ആത്മീയാനുഭവങ്ങളുടെ പുസ്‌തകം 'നർമദേ ഹർ' പ്രകാശനം ചെയ്തു. നർമദ പരിക്രമണത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യപുസ്‌തകമാണിത്.

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടന്ന ചടങ്ങിൽ കേരള സംസ്ഥാന മത്സ്യ തൊഴിലാളി കടാശ്വാസ കമ്മിഷൻ ചെയർമാനും മുൻ ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ്‌ പി.എസ്. ഗോപിനാഥൻ പുസ്തകം ശ്രീകുമാരി രാമചന്ദ്രന് നൽകി പ്രകാശനം ചെയ്തു.

'നർമദേ ഹർ' പുസ്തകം പ്രകാശനം ചെയ്തു | Narmada Parikrama book release
പുണ്യനദിയെ വലം വയ്ക്കുന്ന നര്‍മദാ പരിക്രമം

മഹാരാജാസ് കോളജ് ചരിത്ര വിഭാഗം പ്രഫസർ ഡോ. വിനോദ്കുമാർ കല്ലോലിക്കൽ പുസ്തകം പരിചയപ്പെടുത്തി. ഗ്രന്ഥകാരൻ ശിവകുമാർ മേനോൻ മറുമൊഴിയും നന്ദിയും പ്രകാശിപ്പിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com