കവിത പോലെ മനോഹരം; സാഹിത്യ നൊബേൽ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന്

53കാരിയായ ഹാൻ എഴുതിയ ദി വെജിറ്റേറിയൻ എന്ന പുസ്തകം 2016ലെ ബുക്കർ പുരസ്കാരം സ്വന്തമാക്കിയിരുന്നു.
Nobel Prize in literature is awarded to South Korean author Han Kang for her 'intense poetic prose'
ഹാൻ കാങ്
Updated on

സ്റ്റോക്ഹോം: സാഹിത്യ നൊബേൽ സ്വന്തമാക്കി ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്. കവിത പോലെ അതി മനോഹരമായ ഗദ്യസാഹിത്യമെന്നാണ് ഹാൻ കാങ്ങിന്‍റെ എഴുത്തിനെ സ്വീഡിഷ് അക്കാഡമി വിശേഷിപ്പിച്ചത്. ചരിത്രപരമായ വേദനകൾക്ക് നേർക്ക് നേർ നിന്നു കൊണ്ടും അതീവലോലമായ മനുഷ്യ ജീവിതത്തെ വെളിപ്പെടുത്തിക്കൊണ്ടുമുള്ള എഴുത്താണ് ഹാനിന്‍റേതെന്നും കമ്മിറ്റി പരാമർശ‍ിച്ചു. നൊബേൽ കമ്മിറ്റിയുടെ സ്ഥിരം സെക്രട്ടറി മാറ്റ്സ് മാം ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. 53കാരിയായ ഹാൻ എഴുതിയ ദി വെജിറ്റേറിയൻ എന്ന പുസ്തകം 2016ലെ ബുക്കർ പുരസ്കാരം സ്വന്തമാക്കിയിരുന്നു. ഒരു സ്ത്രീ മാംസാഹാരം ഒഴിവാക്കാനായി തീരുമാനിക്കുന്നതും അതിന്‍റെ തുടർച്ചയുമാണ് നോവലിന്‍റെ പ്രമേയം. ഹാനിന്‍റെ ഹ്യൂമൻ ആക്റ്റ് എന്ന നോവൽ 2018ലെ ബുക്കർ പുരസ്കാര ഫൈനൽ പട്ടികയിൽ ഇടം പിടിച്ചിരുന്നു.

സാഹിത്യ നൊബേൽ നിരന്തരമായി യൂറോപ്യൻ, നോർത്ത് അമെരിക്കൻ പുരുഷ എഴുത്തുകാർക്കാണ് ലഭിക്കുന്നതെന്ന വിമർശനങ്ങൾക്ക് അറുതി കുറിച്ചു കൊണ്ടാണ് ഇത്തവണത്തെ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതു വരെ 119 സാഹിത്യ നൊബേലുകൾ പ്രഖ്യാപിച്ചതിൽ 17 സ്ത്രീകൾ മാത്രമാണ് ഉൾപ്പെടുന്നത്. 2022ൽ സാഹിത്യ നൊബേൽ നേടിയ ആനി എർണോക്സ് ആണ് പട്ടികയിലെ അവസാനത്തെ സ്ത്രീ ആയിരുന്നത്. വെള്ളിയാഴ്ച സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com