എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന്

അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
N.S. Madhavan bags ezhuthachan award
എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന്
Updated on

തിരുവനന്തപുരം: സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്‍റെ പരമോന്നത പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം സാഹിത്യകാരൻ എൻ.എസ്. മാധവന്. എസ്.കെ. വസന്തൻ ചെയർമാനും ഡോ.ടി.കെ. നാരായണൻ, ഡോ. മ്യൂസ് മേരി ജോർജ് എന്നിവർ അംഗങ്ങളും സി.പി. അബൂബക്കർ മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. സെക്രട്ടേറിയറ്റ് പി.ആർ. ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. എസ്.കെ. വസന്തനായിരുന്നു കഴിഞ്ഞ വർഷത്തെ പുരസ്കാര ജേതാവ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com