ബഷീർ തിക്കോടിയുടെ കവിതാസമാഹാരം 'ധൂർത്ത നേത്രങ്ങളിലെ തീ' പ്രകാശനം ചെയ്തു

20 കവിതകളുടെ സമാഹാരമായ ധൂർത്ത നേത്രങ്ങളിലെ തീ ഹരിതം ബുക്സാണ് പ്രസിദ്ധീകരിച്ചത്.
poem collection releases
ബഷീർ തിക്കോടിയുടെ കവിതാസമാഹാരം 'ധൂർത്ത നേത്രങ്ങളിലെ തീ' പ്രകാശനം ചെയ്തു
Updated on

ദുബായ്: എഴുത്തുകാരനും പ്രഭാഷകനും സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകനുമായ ബഷീർ തിക്കോടിയുടെ കവിതാ സമാഹാരം 'ധൂർത്ത നേത്രങ്ങളിലെ തീ' പ്രകാശനം ചെയ്തു. എൻഎബിഡി എമിറേറ്റ്സ് വൊളന്‍റിയേർസ് ടീം ഡയറക്ടർ ബോർഡംഗം മുഹമ്മദ് അസിം ഫ്ലോറ ഗ്രൂപ്പ് ചെയർമാൻ വി.എ.ഹസന് കോപ്പി നൽകിയായിരുന്നു പ്രകാശനം.

എൻഎബിഡി എമിറേറ്റ്സ് വൊളന്‍റിയേർസ് ടീം ഡയറക്ടർ ബോർഡംഗം പർവീൻ മഹമൂദ്, കവി മുരളി മംഗലത്ത്, കരീം വെങ്കിടങ്ങ്, ഡോ. മുഹമ്മദ് കാസിം, അഡ്വ.സാജിത്, ബഷീർ പാൻഗൾഫ് തുടങ്ങിയവർ പ്രസംഗിച്ചു.

അഡ‍്വ.ആയിഷ സക്കീർ പുസ്തകപരിചയം നടത്തി. ഡോ.ബാബു റഫീഖ്, മുജീബ് റഹ്മാൻ എന്നിവർ ആദ്യ കോപ്പികൾ സ്വീകരിച്ചു. ഫൈയാസ് അഹമദ് സ്വാഗതവും ബഷീർ തിക്കോടി മറുപടിയും പറഞ്ഞു. 20 കവിതകളുടെ സമാഹാരമായ ധൂർത്ത നേത്രങ്ങളിലെ തീ ഹരിതം ബുക്സാണ് പ്രസിദ്ധീകരിച്ചത്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com