യു.പി. ജയരാജ് ഒരു വ്യക്തിയല്ല കാലമാണ്: സച്ചിദാനന്ദൻ

ഓൺലൈനായി നടന്ന പരിപാടിയിൽ യു.പി. ജയരാജിന്‍റെ കഥയിലെ അടിസ്ഥാന വർഗ്ഗരാഷ്ട്രീയത്തെക്കുറിച്ച് ഡോ: പി.കെ. പോക്കർ സംസാരിച്ചു.
UP Jayaraj is not a person but a time: Sachidanandan

സച്ചിദാനന്ദൻ

Updated on

ദുബായ് : മലയാള ചെറുകഥാ പ്രസ്ഥാനത്തിലെ കേവലം വ്യക്തിയല്ല, കാലമാണ് യു.പി. ജയരാജ് എന്ന് കവി സച്ചിദാനന്ദൻ പറഞ്ഞു. മലയാള ചെറുകഥാ ചരിത്രത്തിന്‍റെ വികാസ പരിണാമത്തിൽ യു.പി. ജയരാജിന്‍റെ കഥകൾ ആ കാലത്തിന്‍റെ രാഷ്ട്രീയത്തെയാണ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാഫ് ദുബായ് സംഘടിപ്പിച്ച യു.പി.ജയരാജ് അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു സച്ചിദാനന്ദൻ.

ഓൺലൈനായി നടന്ന പരിപാടിയിൽ യു.പി. ജയരാജിന്‍റെ കഥയിലെ അടിസ്ഥാന വർഗ്ഗരാഷ്ട്രീയത്തെക്കുറിച്ച് ഡോ: പി.കെ. പോക്കർ സംസാരിച്ചു.

ബിഹാർ എന്ന കഥയെ മുൻനിർത്തി ഇന്നത്തെ ബിഹാറിലെ രാഷ്ട്രീയ സഹചര്യങ്ങളെ അദ്ദേഹം വിശകലനം ചെയ്തു. വേടന്‍റെ ഇടപെടൽ എങ്ങനെയാണോ സമകാല കേരളീയ സംസ്ക്കാരിക മണ്ഡലം ചർച്ച ചെയ്തത് അതേ രീതിയിൽ തന്നെയാണ് യു.പി. ജയരാജിന്‍റെ കഥകൾ എഴുപതുകളിൽ ചർച്ച ചെയ്യപ്പെട്ടതെന്നും

ഡോ: പി.കെ. പോക്കർ പറഞ്ഞു. ടി.എൻ. സന്തോഷ് പ്രസംഗിച്ചു. ഇ .കെ. ദിനേശൻ സ്വാഗതവും രമേഷ് പെരുമ്പിലാവ് നന്ദിയും പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com