ഏറ്റുമാനൂരിലെ ട്വന്‍റി ട്വന്‍റി സ്ഥാനാർഥി വീണാ നായർക്കും വോട്ടില്ല; തിരിച്ചടി

ഇതോടെ പുതിയ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എൻഡിഎ മുന്നണി
actress veena nair candidature updates

വീണാ നായർ

Updated on

കോട്ടയം: ഏറ്റുമാനൂരിലെ ട്വന്‍റി 20 സ്ഥാനാർഥി നടി വീണാ നായരുടെ പേര് വോട്ടർപട്ടികയിൽ ഇല്ല. ഇതോടെ പുതിയ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എൻഡിഎ മുന്നണി.

നാമനിർദേശ പത്രിക നൽകുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങുന്നതിനിടെയാണ് വോട്ടർപട്ടികയിൽ വീണാ നായരുടെ പേരില്ലെന്ന വിവരം പുറത്തുവരുന്നത്.

ഇത് സംബന്ധിച്ച് ഔദ‍്യോഗിക വിശദീകരണം നൽകാൻ ട്വന്‍റി 20 ഇതുവരെ തയാറായിട്ടില്ല. ഇനി ഏറ്റുമാനൂരിലെ സീറ്റ് ബിജെപിക്ക് വിട്ടുകൊടുക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.

കഴിഞ്ഞ ദിവസം പെരുമ്പാവൂരിലെ ട്വന്‍റി 20 സ്ഥാനാർഥിയായിരുന്ന നടി ലക്ഷ്മിപ്രിയയുടെ പേരും വോട്ടർപട്ടികയിൽ ഉണ്ടായിരുന്നില്ല. ഇതിനു പിന്നാലെയാണിപ്പോൾ വീണാ നായർക്കും സമാന സ്ഥിതിയുണ്ടായിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com