സീറ്റ് വേണമെന്ന് അടൂർ പ്രകാശും; ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചു

തനിക്കും മത്സരിക്കുന്നതിനായി ഇളവു നൽകണമെന്നാണ് അടൂർ പ്രകാശിന്‍റെ ആവശ്യം.
 Adoor Prakash demands seat

അടൂർ പ്രകാശ്

Updated on

കൊല്ലം: കണ്ണൂരിൽ കെ. സുധാകരനു മുന്നിൽ ഹൈക്കമാൻഡ് വഴങ്ങിയതോടെ സ്ഥാനാർഥിത്വം ആവശ്യപ്പെട്ട് എംപി അടൂർപ്രകാശും രംഗത്തേക്ക്. തനിക്കും മത്സരിക്കുന്നതിനായി ഇളവു നൽകണമെന്നാണ് അടൂർ പ്രകാശിന്‍റെ ആവശ്യം. കെ. സുധാകരനുള്ള അർഹത തനിക്കുമുണ്ടെന്നും കോന്നിയിൽ പ്രത്യാഘാതമുണ്ടായാൽ താൻ അതിനു ഉത്തരവാദിയായിരിക്കില്ല എന്നുമാണ് അടൂർ പ്രകാശ് ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നത്.

കോന്നിയിൽ മത്സരിക്കില്ലെന്ന് അറിയിച്ചു കൊണ്ട് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് അടൂർ പ്രകാശ് പിൻവലിച്ചിട്ടുണ്ട്. എം.കെ. രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ എന്നിവരും നിയമസഭയിലേക്ക് മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

സുധാകരനെ സ്ഥാനാർഥിയാക്കിയാൽ കൂടുതൽ എംപിമാർ സ്ഥാനാർഥിത്വം ആവശ്യപ്പെടുമോ എന്ന ആശങ്കയിലാണ് ഹൈക്കമാൻഡ്. വ്യാഴാഴ്ച രാവിലെയോടെ രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തു വിടാനുള്ള ഒരുക്കത്തിലായിരുന്നു കോൺഗ്രസ്.

logo
Metro Vaartha
www.metrovaartha.com