

"പിഷാരടി മികച്ച സ്ഥാനാര്‍ഥി, വിളിച്ചാല്‍ പ്രചാരണത്തിന് പോകും": ആസിഫ് അലി
കൊച്ചി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ രമേഷ് പിഷാരടിക്ക് പിന്തുണയുമായി നടന്‍ ആസിഫ് അലി. പിഷാരടി വിളിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകും എന്നാണ് ആസിഫ് പറഞ്ഞത്.
കലൂര്‍ സ്റ്റേഡിയത്തിലെ ഈദ് ഗാഹില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആസിഫ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുപാട് പേര്‍ വിളിക്കുന്നുണ്ടെന്നും വ്യക്തിപരമായി തനിക്ക് അംഗീകരിക്കാന്‍ പറ്റുന്ന വ്യക്തികള്‍ക്ക് വേണ്ടി ഇലക്ഷന്‍ പ്രചാരണത്തിന് പോകണമെന്നാണ് ആഗ്രഹമെന്നും ആസിഫ് വ്യക്തമാക്കി.
പിഷാരടിയുടെ ഒരു ഇന്റര്‍വ്യൂ ഞാന്‍ കണ്ടിരുന്നു. അതില്‍ വളരെ പക്വതയോടു കൂടി തമാശകളൊന്നുമില്ലാത്ത വളരെ സീരിയസ് ആയിട്ടുള്ള ഇലക്ഷന്‍ പ്രചാരണത്തിനാണ് പിഷാരടി ഉന്നം വയ്ക്കുന്നതെന്ന് പറഞ്ഞു. എന്റെ സഹപ്രവര്‍ത്തകന്‍ ആയതു കൊണ്ട് തന്നെ പ്രചാരണത്തിനും അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ അവര്‍ക്കൊപ്പം നില്‍ക്കണമെന്നുണ്ട്. പിഷാരടിയുടെ കഴിവില്‍ വിശ്വാസമുണ്ട്. ഒരുപാട് നാളുകളായി അറിയാവുന്ന ആളാണ് പിഷാരടി. പിഷാരടിയോട് ആളുകള്‍ക്കുള്ള ഇഷ്ടത്തെക്കുറിച്ചും ധാരണയുണ്ട്. വളരെ മികച്ച സ്ഥാനാര്‍ഥിയാണ് പിഷാരടി'' - ആസിഫ് അലി പറഞ്ഞു.