

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം; ചൊവ്വാഴ്ച സൂക്ഷ്മ പരിശോധന
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തിരക്കിൽ സ്ഥാനാർഥികൾ. തിങ്കളാഴ്ച വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാൻ അവസരമുള്ളത്. ഉച്ച കഴിഞ്ഞ് മൂന്നു മണി വരെയാണ് പത്രിക സ്വീകരിക്കുക. ചൊവ്വാഴ്ച സൂക്ഷ്മ പരിശോധന നടത്തും. വ്യാഴാഴ്ച വരെ പത്രിക പിൻവലിക്കാനും സാധിക്കും.
നിലവിൽ 341 സ്ഥാനാർഥികൾക്കായി 607 പത്രികകളാണ് സമർപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖർ ഇനിയും പത്രിക സമർപ്പിക്കാൻ ബാക്കിയുണ്ട്.
പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർഥികളും പത്രിക സമർപ്പിച്ചിട്ടില്ല. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടിരിക്കുന്നത്. പരസ്യ പ്രചാരണത്തിനായി ഇനി പതിനഞ്ച് ദിവസം മാത്രമാണ് കേരളത്തിൽ ബാക്കിയുള്ളത്.