സംസ്ഥാനത്ത് കനത്ത പോളിങ്; ഉച്ചയോടെ 50 ശതമാനം കടന്നു

എറണാകുളമാണ് പോളിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല. 54.44 ശതമാനം പോളിങ്ങാണ് ജില്ലയിൽ രേഖപ്പെടുത്തിയത്
assembly election polling kerala

സംസ്ഥാനത്ത് കനത്ത പോളിങ്; ഉച്ചയോടെ 50 ശതമാനം കടന്നു

Updated on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിങ്ങ്. 3 മണിയോടെ 52.32 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിത്. ബൂത്തുകളിൽ ഉച്ച‍യ്ക്ക് ശേഷവും ആളുകളുടെ നീണ്ട നിരയാണ്. 90 ശതമാനം പോളിങ് ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് രത്തൻ ഖേൽക്കർ പറഞ്ഞു.

എറണാകുളമാണ് പോളിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല. 54.44 ശതമാനം പോളിങ്ങാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് ഏറ്റഴുമധികം പോളിങ് നടന്നിരിക്കുന്നത്.

56.84 ശതമാനം പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്. ഒരു മണിക്ക് മുൻപ് തന്നെ തൃപ്പൂണിത്തുറയിൽ 50 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com