ട്വന്‍റി 20 ക്ക് തിരിച്ചടി; അഞ്ജലി നായരും അഖിൽ മാരാരും അടക്കം മുഴുവൻ സ്ഥാനാർഥികളും മൂന്നാം സ്ഥാനത്ത്

ഒരിടത്തും രണ്ടാം സ്ഥാനത്തുപോലും എത്താൻ എൻഡിഎയുടെ പിന്തുണയോടെ മത്സരിച്ച് ട്വന്‍റി 20 ക്കായില്ല
assembly election twenty20

അഖിൽ മാരാരും അഞ്ജലി നായരും

Updated on

സംസ്ഥാനത്ത് യാതൊരു തരംഗവും സൃഷ്ടിക്കാതെ ട്വന്‍റി 20. വോട്ടെണ്ണൽ പുരോഗമിക്കുമ്പോഴും ഒരിടത്തും രണ്ടാം സ്ഥാനത്തുപോലും എത്താൻ എൻഡിഎയുടെ പിന്തുണയോടെ മത്സരിച്ച് ട്വന്‍റി 20 ക്കായില്ല.

കുന്നത്തുനാട്ടിലും തൃപ്പൂണിത്തുറയിലും തൃക്കാക്കരയിലും അങ്കമാലിയിലുമടക്കം മൂന്നാം സ്ഥാനത്താണ് ട്വന്‍റി 20. പലയിടങ്ങളിലും പ്രമുഖരെയിറക്കിയെങ്കിലും തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഇതൊന്നും പ്രതിഫലിച്ചില്ല. അഞ്ജലി നായരും അഖിൽ മാരാരും റോബിൻ രാധാകൃഷ്ണനുമൊക്കെ ചിത്രത്തിലേയില്ല.

കുന്നത്തു നാട്ടിൽ ട്വന്‍റി-20 സ്ഥാനാർഥി ബാബു ദിവാകരൻ ആകെ നേടിയത് യുഡിഎഫ് സ്ഥാനാർഥിയുടെ ലീഡ് മാത്രം. തൃക്കാക്കരയിലും മൂവാറ്റുപുഴയിലും മൂന്നാം സ്ഥാനത്ത്.

logo
Metro Vaartha
www.metrovaartha.com