ബിഹാറിൽ ഭരണത്തുടർച്ചയെന്ന് എക്സിറ്റ് പോൾ; കിങ് മേക്കറാകാതെ പ്രശാന്ത് കിഷോർ

243 സീറ്റുകളിലേക്ക് രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ ഇത്തവണ റെക്കോഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്.
Bihar exit poll results

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും.

File

Updated on

പറ്റ്ന: ബിഹാറിൽ ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. എൻഡിഎക്ക് 140 മുതൽ167 സീറ്റുകൾ വരെയാണ് എൻഡിഎക്ക് പ്രവചിക്കുന്നത്. മഹാഗഢ്ബന്ധൻ (എംജിപി) 75 മുതൽ 101 സീറ്റു വരെ നേടുമെന്നും ജെഎസ്പിക്ക് 5 സീറ്റു വരെയുമാണ് പ്രവചിക്കുന്നത്.

243 സീറ്റുകളിലേക്ക് രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ ഇത്തവണ റെക്കോഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. 122 സീറ്റുകൾ ലഭിച്ചാൽ ഭരണം ഉറപ്പാക്കാൻ സാധിക്കും. പ്രശാന്ത് കിഷോറിന്‍റെ ജൻ സുരാജിന് പ്രതീക്ഷിച്ചത്ര സ്വാധീനം ചെലുത്താൻ സാധിച്ചിട്ടില്ലെന്നാണ് എക്സിറ്റ് പോളുകൾ സാക്ഷ്യപ്പെടുത്തുന്നത്.

2020ൽ 57.29 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. 75 സീറ്റുകളോടെ ആർജെഡി ആണ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നത്.

എക്സിറ്റ് പോൾ ഫലങ്ങൾ

ദൈനിക് ഭാസ്കർ

എൻഡിഎ -145-160

എംജിബി-73-91

ജെഎസ്പി-0-0

മറ്റുള്ളവർ-5-10

മാട്രിസ്

എൻഡിഎ -147-167

എംജിബി-70-90

ജെഎസ്പി-0-2

മറ്റുള്ളവർ-2-8

പീപ്പിൾസ് ഇൻസൈറ്റ്

എൻഡിഎ -133-148

എംജിബി-87-102

ജെഎസ്പി-0-2

മറ്റുള്ളവർ-3-6

പീപ്പിൾസ് പൾസ്

എൻഡിഎ -133-148

എംജിബി-87-102

ജെഎസ്പി-0-5

മറ്റുള്ളവർ-2-8

എൻഡിടിവി

എൻഡിഎ -152

എംജിബി-84

ജെഎസ്പി-2

മറ്റുള്ളവർ-5

ചാണക്യ സ്ട്രാറ്റജീസ്

എൻഡിഎ -130-138

എംജിബി-100-108

ജെഎസ്പി-0-0

മറ്റുള്ളവർ-3-5

ജെവിസി

എൻഡിഎ -135-150

എംജിബി-88-103

ജെഎസ്പി-0-1

മറ്റുള്ളവർ-3-6

പി മാർഖ്

എൻഡിഎ -142-162

എംജിബി-80-98

ജെഎസ്പി-1-4

മറ്റുള്ളവർ-0-3

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com