'മഹാരാഷ്ട്ര ഇങ്ങെടുക്കണം'; ബിജെപി അധികാരത്തിലേറുമെന്ന് സുരേഷ് ഗോപി

എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും ബഹുഭൂരിപക്ഷത്തോടെ ബിജെപി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
BJP to form government in Maharashtra, says union minister sureshgopi
'മഹാരാഷ്ട്ര ഇങ്ങെടുക്കണം'; ബിജെപി അധികാരത്തിലേറുമെന്ന് സുരേഷ് ഗോപി
Updated on

മുംബൈ: മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഞായറാഴ്ച മീരഭയന്ദർ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥി നരേന്ദ്ര മേത്തയുടെ പ്രചാരണ റാലിയിൽ പങ്കെടുക്കുകയായിരുന്നു സുരേഷ് ഗോപി. മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്നും മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്നും സുരേഷ് ഗോപി മീരറോഡ് പറഞ്ഞു.

എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും ബഹുഭൂരിപക്ഷത്തോടെ ബിജെപി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

മീരഭയന്ദർ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥി നരേന്ദ്ര മേത്തയുടെ പ്രചാരണ റാലിയിൽ സ്ഥാനാർത്ഥി നരേന്ദ്ര മേത്ത കൂടാതെ കേരള സെൽ നേതാക്കളായ ഉത്തംകുമാർ, സന്തോഷ് മുദ്ര, മധു നായർ, മുഹമ്മദ് സിദ്ധീഖ് തുടങ്ങിയവർ പ്രസംഗിച്ചു. നിരവധി മലയാളി കൂട്ടായ്മ ഭാരവാഹികൾ സുരേഷ് ഗോപിക്ക് ഉപഹാരങ്ങളേകി സ്വീകരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com