വോട്ട് തേടി മടങ്ങുമ്പോൾ ഓട്ടോയിടിച്ച് പരുക്കേറ്റ സ്ഥാനാർഥി മരിച്ചു; വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റി വച്ചു

വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്‌ഥാനാർഥിയാണ് മരിച്ചത്
Candidate injured in auto accident dies; ward elections postponed

ജസ്റ്റിൻ ഫ്രാൻസിസ്

Updated on

തിരുവനന്തപുരം: ഓട്ടോറിക്ഷയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന നഗരസഭ വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്‌ഥാനാർഥി മരിച്ചു. വിഴിഞ്ഞം തെന്നൂർകോണം അഞ്ജു നിവാസിൽ ജസ്റ്റിൻ ഫ്രാൻസിസ് (60) ആണ് മരിച്ചത്. ഇതേ തുടർന്ന് ആ വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രി ഞാറവിള-കരയടി വിളറോഡിൽ വച്ച് ഓട്ടോറിക്ഷ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ തിങ്കളാഴ്ച വൈകിട്ട് 6.50 ഓടെയായിരുന്നു മരണം. ഭാര്യയ്ക്കൊപ്പം വോട്ട് അഭ്യർഥിച്ച് മടങ്ങവെയായിരുന്നു സംഭവം.

കയറ്റിറക്ക റോഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഹാൻഡ് ബ്രേക് ഇളകി മുന്നോട്ടുരുണ്ടാണ് ഇടിച്ചതെന്ന് അപകട ദിവസം ബന്ധുക്കൾ മൊഴി നൽകിയതായി പൊലീസ് പറയുന്നു.

വീഴ്ചയിൽ തലക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ ജസ്‌റ്റിൻ വെന്‍റിലേറ്റേറിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തെ തുടർന്ന് ഓട്ടോറിക്ഷയേയും ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ വൈദ്യപരിശോധന നടത്തി. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്. വാഹനം പരിശോധനയ്ക്ക് വിധേയമാക്കുമെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു. ഭാര്യ: റേച്ചൽ ജസ്റ്റിൻ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com