

പിണറായി വിജയൻ
file image
ന്യൂഡൽഹി: എൽഡിഎഫ് കനത്ത പരാജയം നേരിട്ടതിൽ അതൃപ്തി രേഖപ്പെടുത്തി സിപിഐ കേന്ദ്ര നേതൃത്വം. തിരിച്ചടി നേരിട്ട സാഹചര്യത്തിൽ പ്രതിപക്ഷ നേതാവായി പിണറായി വിജയൻ വേണ്ടയെന്നും സിപിഐ അഭിപ്രായപ്പെട്ടിട്ടുണ്ട്. പിണറായി വിരുദ്ധ വികാരമാണ് ഇത്രയും കനത്ത തോൽവിക്ക് കാരണമെന്ന് വിലയിരുത്തലുകളുണ്ട്.
പുതുമുഖങ്ങൾ നേതൃസ്ഥാനത്തേക്ക് വരണം, ഇക്കാര്യം സിപിഐ സംസ്ഥാന നേതൃത്വത്തെയും സിപിഎമ്മിനെയും അറിയിക്കും. ഇത്രയും വലിയൊരു പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സിപിഐയുടെ വിലയിരുത്തൽ.
പരാജയത്തിന്‍റെ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. ജനവികാരം മനസിലാക്കുന്നതിൽ പരാജയപ്പെട്ടത് ഭരണത്തലവൻ എന്ന നിലയിൽ പിണറായിവിജയന്‍റെ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. അതു കൊണ്ടു തന്നെ പിണറായി നേതൃസ്ഥാനത്ത് വരുന്നത് നേതൃത്വത്തിന് ഗുണം ചെയ്യില്ലെന്നാണ് സിപിഐ കരുതുന്നത്.