

കണ്ണൂരിലെ തിരിച്ചടിക്ക് കാരണം എം.വി. ഗോവിന്ദൻ, ശ‍്യാമളയുടെ സ്ഥാനാർഥിത്വം തിരിച്ചടിച്ചു; വിമർശനം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ശക്തി കേന്ദ്രമായ കണ്ണൂരിൽ തിരിച്ചടിയുണ്ടാവാൻ പ്രധാന കാരണം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണെന്ന് വിമർശനം. അദ്ദേഹത്തിന്‍റെ ഭാര‍്യ പി.കെ. ശ‍്യാമളയുടെ സ്ഥാനാർഥിത്വം തിരിച്ചടിച്ചെന്നും ശ‍്യാമളയെ മന്ത്രിയാക്കാൻ ശ്രമം നടന്നുവെന്നും വിമർശനം ഉയർന്നു.
പയ്യന്നൂരിലും തളിപ്പറമ്പിലും പരാജയം അറിഞ്ഞതിന്‍റെ ഞെട്ടലിലാണ് ഇടത് നേതൃത്വം. ധർമടത്തെ പിന്നിൽ പോക്ക് നാണക്കേടുണ്ടാക്കിയെന്നും പാർട്ടി വോട്ടുകളിൽ വിള്ളലുണ്ടായെന്നും വിമർശനം ഉയരുന്നു. പിണറായി വിജയനെതിരേയും കടുത്ത വികാരമാണ് പാർട്ടി പ്രവർത്തകർക്ക് ഇടയിലുള്ളത്.