വോട്ടർപട്ടികയിൽ പേരില്ല; സംവിധായകൻ വി.എം. വിനുവിനും മത്സരിക്കാനാകില്ല

പ്രചാരണം ആരംഭിച്ചതിനു തൊട്ടു പുറകേയാണ് പട്ടികയിൽ പേരില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.
director v.m. vinu not in voters list cant be candidate

വി.എം. വിനു

Updated on

കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി.എം. വിനുവിന് തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോൺഗ്രസിന്‍റെ കോഴിക്കോട് മേയർ സ്ഥാനാർഥിയായിരുന്നു വി.എം. വിനു. മത്സരിക്കാൻ ഉദ്ദേശിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് കോർപ്പറേഷനിലേക്ക് മത്സരിക്കാൻ സാധിക്കില്ല. കല്ലായി ഡിവിഷനിൽ നിന്നാണ് വിനുവിനെ മത്സരിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നത്.

പ്രചാരണം ആരംഭിച്ചതിനു തൊട്ടു പുറകേയാണ് പട്ടികയിൽ പേരില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. മലാപ്പറമ്പ് ഡിവിഷനിലെ പട്ടികയിൽ കഴിഞ്ഞ തവണ വിനുവിന്‍റെ പേരുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടും രേഖപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ പട്ടികയിൽ പേരില്ല.

തിരുവനന്തപുരം മുട്ടട ഡിവിഷനിലേക്ക് മത്സരിക്കാനിരുന്ന കോൺഗ്രസ് പ്രവർത്തക വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്നത് വിവാദമായി മാറിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com