ഉപതെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് കനത്ത തിരിച്ചടി; കെ. ഫ്രാൻസിസ് ജോർജ് എംപി

ജനപിന്തുണയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവ് മനസിലാക്കി തെറ്റായ നയങ്ങൾ തിരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
francis george about bypoll election in kerala
ഫ്രാൻസിസ് ജോർജ് എം.പി
Updated on

കോട്ടയം: ഉപതെരഞ്ഞെടുപ്പിൽ വയനാട്, പാലക്കാട് നിയോജകമണ്ഡലങ്ങളിൽ യുഡിഎഫ് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചതും ചേലക്കരയിൽ എൽഡിഎഫ് ഭൂരിപക്ഷം കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ മൂന്നിലൊന്നായി കുറഞ്ഞതും സംസ്ഥാന സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങൾ നൽകിയ കനത്ത തിരിച്ചടിയാണെന്ന് കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് എംപി.

സംസ്ഥാന സർക്കാരിന്‍റെ കെടുകാര്യസ്ഥതയും, അഴിമതിയും, തൊഴിൽ ഇല്ലായ്മയും, വിലക്കയറ്റവും മൂലം ജീവിക്കാൻ ബുദ്ധിമുട്ടുന്ന സാധാരണ ജനങ്ങളുടെ വികാരമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചരിക്കുന്നത്.

ഓരോ തെരഞ്ഞെടുപ്പുകൾ കഴിയുംതോറും ജനപിന്തുണയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവ് മനസിലാക്കി തെറ്റായ നയങ്ങൾ തിരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com