

ജി. സുധാകരൻ
ആലപ്പുഴ: സിപിഎം നേതാവ് എ.വിജയരാഘവനെ വിമർശിച്ച് ജി.സുധാകരൻ. വിജയരാഘവൻ 10 യോഗത്തിൽ കൂടി പങ്കെടുത്താൽ തനിക്ക് 5000 വോട്ട് കൂടുതൽ കിട്ടുമെന്നും അദ്ദേഹം കമ്മറ്റി കൂടാൻ വന്നിട്ടേയുള്ളൂ, ആലപ്പുഴയെക്കുറിച്ച് അറിയില്ല എന്നും സുധാകരൻ പറഞ്ഞു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തല കീഴായി വായിച്ചതു കൊണ്ടാണ് സുധാകരൻ ഇങ്ങനെയായതെന്ന എ.വിജയരാഘവന്‍റെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു സുധാകരൻ.
മന്ത്രി പി.പ്രസാദിന് ഗുരുത്വമില്ലെന്നും പ്രസാദിന്‍റെ വിജയം തുലാസിലാണെന്നും സുധാകരൻ പറഞ്ഞു. സിപിഐയിലെ ആരും തനിക്കെതിരേ പറഞ്ഞിട്ടില്ല. എനിക്ക് പാർലമെന്‍ററി വ്യാമോഹമുണ്ടെന്ന് ആരോപിക്കുന്നയാൾ എന്തിനാണ് രണ്ടാമതും മത്സരിക്കുന്നതെന്നും എല്ലാത്തിനും ജനം തിരിച്ചടി കൊടുക്കുമെന്നും സുധാകരൻ പറഞ്ഞു. പ്രസാദ് 6000 വോട്ടുകൾക്കാണ് ജയിച്ചത്. അത് അയാൾ മറന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.