
വയനാട്: പി. സരിൻ പോയാൽ കോൺഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. വയനാട് യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സരിൻ വിവരക്കേടും ബുദ്ധിയില്ലായ്മയും മാത്രമേ പറയൂ. കോൺഗ്രസിനകത്ത് നിന്ന് ഇങ്ങനെ നിരവധി പേർ കൊഴിഞ്ഞു പോകാറുണ്ട്. ഒരു മല പോലെയുള്ള പാർട്ടിയെ അതൊന്നും ബാധിക്കില്ല. ടിക്കറ്റ് കിട്ടാത്തവരെല്ലാം ബദലാകുന്നത് നോക്കി നിൽക്കാനല്ലാതെ മറ്റൊന്നും ചെയ്യാനില്ല.
ഇവരെയൊന്നും കണ്ടിട്ടല്ല കോൺഗ്രസ് ഉണ്ടായതും കോൺഗ്രസ് ജയിച്ചതും. സരിന്‍റെ പിന്തുണ കൊണ്ടാണ് പാലക്കാട് കോൺഗ്രസ് ജയിച്ചത് എന്ന് തോന്നുന്നുണ്ടോ.
യുഡിഎഫ് കോട്ടയിൽ ജയിക്കാമെന്ന് മറ്റാരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഡികളുടെ സ്വർഗത്തിലാണ്. കേരളത്തിലെ ജനങ്ങൾ യുഡിഎഫിനെ പ്രതീക്ഷയോടെ ഉറ്റു നോക്കുകയാണെന്നും സുധാകരൻ പറഞ്ഞു.