കാസർഗോഡ് എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ വനിതാ ലീഗ് നേതാവിന്‍റെ വിദ്വേഷ പരാമർ‌ശം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

രാവിലെ ഒരു കൊടിയും ഉച്ചയ്ക്ക് മറ്റൊരു കൊടിയും വൈകിട്ട് വെറൊരു കൊടിയുമാ‍യി നടക്കുന്ന മുനാഫിഖിന്‍റെ പണിയെടുത്താണ് സ്ഥാനാർഥി എത്തുന്നതെന്നായിരുന്നു ഫർസാനയുടെ പ്രസംഗം
kasaragod ldf candidate shanavas padhoor controversy

ഷാനവാസ് പദൂർ |ആയിഷത്ത് ഫർ‌സാന

Updated on

കാസർഗോഡ്: കാസർഗോഡ് നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ വനിതാ ലീഗ് നേതാവ് നടത്തിയ വിദ്വേഷ പരാമർ‌ശം വിവാദത്തിൽ. മുല്ലേരിയിൽ നടന്ന കുടുംബയോഗത്തിനിടെ വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർ‌സാന, ഷാനവാസ് പദൂരിനെ മുനാഫിഖ് (കപട വിശ്വാസി) എന്ന് ആക്ഷേപിച്ചെന്നാണ് ആരോപണം.

രാവിലെ ഒരു കൊടിയും ഉച്ചയ്ക്ക് മറ്റൊരു കൊടിയും വൈകിട്ട് വെറൊരു കൊടിയുമാ‍യി നടക്കുന്ന മുനാഫിഖിന്‍റെ പണിയെടുത്താണ് സ്ഥാനാർഥി എത്തുന്നതെന്നായിരുന്നു ഫർസാനയുടെ പ്രസംഗം. മുഖ്യമന്ത്രി പറയുന്നത് പോലെ ഇത്തരക്കാരോട് കടക്ക് പുറത്ത് എന്ന് പറയണമെന്നും അവർ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

താൻ സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണെന്നും ആവേശം കൊണ്ടുണ്ടായ നാക്കുപിഴയാവാം ഇതെന്നുമാണ് ഈ വിഷയത്തിൽ ഷാനവാസ് പ്രതികരിച്ചത്. ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ തെരഞ്ഞെടുപ്പ് ചട്ടലംഘനമായതിനാൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുന്നതായും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com