സംസ്ഥാനത്ത് കനത്ത പോളിങ്; ഏറ്റവും കൂടുതൽ ചിറ്റൂർ മണ്ഡലത്തിൽ

കുറവ് പോളിങ് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ്
kerala assembly election 2026

സംസ്ഥാനത്ത് കനത്ത പോളിങ്; ഏറ്റവും കൂടുതൽ ചിറ്റൂർ മണ്ഡലത്തിൽ

Updated on

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിങ്. 78.20 ശതമാനം പോളിങ് രേഖപ്പെടുത്തിയതായാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ‌ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ചിറ്റൂർ മണ്ഡലത്തിലും കുറവ് പോളിങ് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലുമാണ് .

അതേസമയം, പാലക്കാടും കോഴിക്കോടും 80 ശതമാനം പോളിങ് രേഖപ്പെടുത്തി. 883 സ്ഥാനാർഥികളാണ് ഇത്തവണ മത്സരിക്കുന്നത്. എൽഡിഎഫ് സർക്കാരിന് തുടർഭരണം ലഭിക്കുമെന്ന് എൽഡിഎഫും യുഡിഎഫ് തരംഗമായിരിക്കും ഫലം പുറത്തു വരുമ്പോൾ ഉണ്ടാകുന്നതെന്ന് യുഡിഎഫും തൂക്കുമന്ത്രിസഭയായിരിക്കും വരുകയെന്നുമാണ് ബിജെപിയും പറയുന്നത്. മേയ് നാലിനാണ് വോട്ടെണ്ണൽ.

logo
Metro Vaartha
www.metrovaartha.com