തെരഞ്ഞെടുപ്പ് അങ്കം മുറുകുമ്പോൾ കുന്നത്തുനാട് മണ്ഡലം ആര് എടുക്കും?

മധ്യവർഗ ജനവിഭാഗങ്ങളടക്കം താമസിക്കുന്ന മണ്ഡലം തന്നെ ആണ് കുന്നത്തുനാട്
kunnathunad assembly election

തെരഞ്ഞെടുപ്പ് അങ്കം മുറുകുമ്പോൾ കുന്നത്തുനാട് മണ്ഡലം ആര് എടുക്കും?

representative image

Updated on

ദീപേഷ് കെ. ദിവാകരൻ

കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലം രൂപീകരിക്കപ്പെട്ടത് 1965 ലാണ്. രൂപീകരണ കാലം മുതൽ കോൺഗ്രസ് മുഖം തന്നെ ആണ് കുന്നത്തുനാട് മണ്ഡലത്തിനുള്ളത്. മധ്യവർഗ ജനവിഭാഗങ്ങളടക്കം താമസിക്കുന്ന മണ്ഡലം തന്നെ ആണ് കുന്നത്തുനാട്. അത് കൊണ്ടു തന്നെ ഇടതുപക്ഷ വിഭാഗങ്ങളുടെ ശക്തമായ സ്വാധീനം അധികാരതലത്തിലേക്ക് എത്തിക്കുവാൻ വളരെ കുറച്ചു തവണയേ സാധിച്ചിട്ടുള്ളൂവെന്നത് എടുത്തു പറയേണ്ട വസ്തുത തന്നെ ആണ്.

1982ലും 87,91വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ടി.എച്ച്. മുസ്തഫക്ക് കോൺഗ്രസിലൂടെ വിജയം സമ്മാനിച്ച മണ്ഡലമാണ് കുന്നത്തുനാട്. സ്ഥാനാർഥിയുടെ പ്രത്യേകതകളൊന്നുമല്ല വിജയിക്കാനുള്ള പ്രേരകശക്തിയെന്നതും എടുത്തു പറയേണ്ടതാണ്. മണ്ഡലത്തിലെ കോൺഗ്രസ് സ്വാധീനം തന്നെ ആണ് തുടർച്ചയായി ലഭിച്ച ജയത്തിന്‍റെ രസതന്ത്രം. 1996 ലും 2006ലുമാണ് സിപിഎമ്മിന്‍റെ ശക്തി മണ്ഡലത്തിൽ അറിയിച്ച് വിജയത്തിന്‍റെ വെന്നികൊടി പാറിപ്പിച്ചവരാണ് എം.പി. വർഗീസും, അഡ്വ.എം.എം. മോനായിയും.

പിന്നീട് സംവരണ മണ്ഡലം ആയപ്പോഴാണ് യുഡിഎഫിന്‍റെ വി.പി. സജീന്ദ്രൻ രണ്ട് തവണ മത്സരിച്ച് ജയിച്ചത്. പിന്നീട് ഇടതുപക്ഷത്തിന് യോജ്യമായ സ്ഥാനാർഥിയെ കണ്ടു പിടിക്കാൻ സാധിക്കാത്തതും അവസാന നിമിഷം മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍റെ മരുമകനായ പി.വി. ശ്രീനിജനെ മത്സരത്തിനിറക്കി വിജയിപ്പിച്ചതും ഇടതുപക്ഷത്തിന് അഭിമാനിക്കാം.

എങ്കിലും പരമ്പരാഗത രാഷ്ട്രീയപാർട്ടികളുടെ തനത് ശേഷികളും കെടുകാര്യസ്ഥതയും മാത്രം ചൂണ്ടി കാട്ടി വോട്ടർമാരിലേക്ക് പ്രത്യേകമായ വികസനം ചർച്ച ചെയ്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അധികാരത്തിലേക്ക് വന്ന ട്വന്‍റി20 ഇക്കുറി എൻഡിഎ സഖ്യത്തോടെ മത്സര രംഗത്തേക്കിറക്കിയ പുതുമുഖമാണ് ബാബു ദിവാകരൻ. ശക്തമായ കോൺഗ്രസ് അടിത്തറയിൽ രൂപപ്പെട്ട മണ്ഡലത്തിൽ മാറിയും മറിഞ്ഞും രണ്ട് പാർട്ടികൾ ഭരണരംഗത്തേക്ക് വന്നെങ്കിലും ത്രികോണ മത്സരം തന്നെ കാഴ്ച്ചവെക്കുന്ന മണ്ഡലത്തിന്‍റെ പ്രതീക്ഷ ആർക്കായിരിക്കും എന്നതാണ് ഓരോ വോട്ടർമാരുടെയും മനസിലെ ചോദ്യം?

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com