നാമനിർദേശ പത്രികയിലെ പേരിലും വയസിലും കൃത്രിമം; പി.കെ. ശശിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാൻ എൽഡിഎഫ്

പി.കെ. ശശി പഠിച്ച സ്കൂളുലെ സർട്ടിഫിക്കറ്റിലുള്ള പേര് ശശിധരൻ പി.കെ എന്നാണെന്നാണ് എൽഡിഎഫ് നേതാക്കൾ പറ‍യുന്നത്
LDF to approach Election Commission against PK Sasi

പി.കെ. ശശി

Updated on

പാലക്കാട്: സിപിഎമ്മുമായി ഇടഞ്ഞ് പാർട്ടി വിട്ട് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി.കെ. ശശിക്കെതിരേ ആരോപണവുമായി സിപിഎം.

നാമനിർദേശ പത്രികയിൽ നൽകിയിരിക്കുന്ന പേരിലും വയസിലും കൃത്രിമം കാണിച്ചെന്നാണ് എൽഡിഎഫ് മണ്ഡലം കമ്മിറ്റി ആരോപിക്കുന്നത്.

പി.കെ. ശശി പഠിച്ച സ്കൂളുലെ സർട്ടിഫിക്കറ്റിലുള്ള പേര് ശശിധരൻ പി.കെ എന്നാണെന്നും പേരിൽ മാറ്റം വരുത്തണമെങ്കിൽ ഗസറ്റ് നോട്ടിഫിക്കേഷൻ ഉണ്ടാക്കണമെന്നും അത് ചെയ്തതായി അറിവില്ലെന്നും എൽഡിഎഫ് പറയുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും പരാതി നൽകുമെന്നാണ് നേതാക്കൾ പറയുന്നത്.

logo
Metro Vaartha
www.metrovaartha.com