ലോക്സഭാ തെരഞ്ഞെടുപ്പ്: ഝാർഖണ്ഡിൽ നാലു ഘട്ട വോട്ടെടുപ്പ്

സംസ്ഥാനത്തെ 14 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ്: ഝാർഖണ്ഡിൽ നാലു ഘട്ട വോട്ടെടുപ്പ്

റാഞ്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഝാർഖണ്ഡ് നാലു ഘട്ടമായി വോട്ടു രേഖപ്പെടുത്തും. സംസ്ഥാനത്തെ 14 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. അതിൽ 5 മണ്ഡലങ്ങൾ എസ് ടി വിഭാഗത്തിലുള്ളവർക്കും ഒരെണ്ണം എസ് സി വിഭാഗത്തിനും സംവരണം ചെയ്തിരിക്കുകയാണ്. സിങ്ഭും, ഖുന്തി, ലോഹാർദാഗ, പാലമു എന്നീ മണ്ഡലങ്ങളിൽ മേയ് 13നാണ് വോട്ടെടുപ്പ്. ഛാത്ര, കോടെർമ, ഹസാരിബാഗ് എന്നി വിടങ്ങളിൽ മേയ് 20ന് വോട്ടെടുപ്പ് നടത്തും. ഗിരിധി, ധൻബാദ്, റാഞ്ചി, ജംഷഡ്പുർ മണ്ഡലങ്ങളിൽ മേയ് 25നും രാജ്മഹൽ, ഡുംക, ഗൊഡ്ഡ എന്നിവിടങ്ങളിൽ‌ ജൂൺ ഒന്നിനുമാണ് വോട്ടെടുപ്പ്. 1.29 കോടി പുരുഷന്മാരും 1.24 കോടി സ്ത്രീകളും 413 ട്രാൻസ്ജെൻഡർ വ്യക്തികളുമാണ് സംസ്ഥാനത്തു വോട്ടു രേഖപ്പെടുത്തുക. ഇതിൽ‌ 22 ലക്ഷം പേർ ആദ്യമായി വോട്ടു രേഖപ്പെടുത്തുന്നവർ ആണ്.

2019 ലെ പൊതു തെരഞ്ഞെടുപ്പിൽ ബിജെപി 11 സീറ്റുകളിൽ വിജയിച്ചിരുന്നു. ബിജെപിയുടെ സഖ്യ കക്ഷിയായ എജെഎസ്‌യു പാർട്ടി, കോൺഗ്രസ്, ജെഎംഎം പാർട്ടി എന്നിവർ ഓരോ സീറ്റുകളും സ്വന്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുൻപേ തന്നെ 11 മണ്ഡലത്തിലെ സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോൺഗ്രസും ജെഎംഎം പാർട്ടിയും ഇതു വരെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ല.

Trending

No stories found.

Latest News

No stories found.