മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ; എംഎൽഎ മാരായ ചാണ്ടി ഉമ്മനും സജീവ് ജോസഫും എത്തും

കേരളത്തിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാക്കളും വസായിയിൽ പ്രചരണത്തിനെത്തുന്നുണ്ട്.
maharashtra election campaign
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ; എംഎൽഎ മാരായ ചാണ്ടി ഉമ്മനും സജീവ് ജോസഫും എത്തും
Updated on

മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ കോൺഗ്രസ്‌ സ്ഥാനാർഥി മത്സരിക്കുന്ന വസായിയിൽ തിങ്കളാഴ്ച എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഘേ പ്രചാരണത്തിന് എത്തുന്നു. മഹാരാഷ്ട്രയുടെ ചുമതല വഹിക്കുന്ന രമേശ് ചെന്നിത്തല, കർണാടക മന്ത്രി കെ.ജെ. ജോർജ്, മറ്റു പ്രമുഖ നേതാക്കളും പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുമെന്ന് ജില്ലയുടെ ചുമതലയ വഹിക്കുന്ന എം പി സി സി ജനറൽ സെക്രട്ടറി ജോജോ തോമസ് പറഞ്ഞു.

അതേസമയം മലയാളികളുടെ ശക്തമായ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായ ഒരു മണ്ഡലമായി വസായ് ഇതിനോടകം തന്നെ മാറിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാക്കളും വസായിയിൽ പ്രചരണത്തിനെത്തുന്നുണ്ട്.

എം എൽ എ മാരായ അഡ്വ ചാണ്ടി ഉമ്മനും,സജീവ് ജോസഫും ഞായറാഴ്ച വസായിയിൽ വിവിധ യോഗങ്ങളിൽ സംസാരിക്കുമെന്നും ജോജോ തോമസ് അറിയിച്ചു.

തെരഞ്ഞെടുപ്പ് നവംബർ 20 നും വോട്ടെണ്ണൽ 23 നും നടക്കും

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com