'ന‍്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം'; എഫ്സിആർഎ നിയമഭേദഗതിക്കെതിരേ ഖാർഗെ

കൊല്ലത്ത് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ‌ സംസാരിക്കുകയായിരുന്നു അദ്ദേഹം
Mallikarjun Kharge against fcra amendment

മല്ലികാർജുൻ ഖാർഗെ

Updated on

കൊല്ലം: എഫ്സിആർഎ നിയമഭേദഗതിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ന‍്യൂനപക്ഷങ്ങൾക്കുമേലുള്ള ആക്രമണമാണ് എഫ്സിആർഎ നിയമഭേദഗതിയെന്നാണ് ഖാർഗെ പറയുന്നത്. കൊല്ലത്ത് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ‍്യത്തെ പൊതുസമൂഹത്തിനെതിരേയുള്ള ആക്രമണമാണ് ഇപ്പോൾ കൊണ്ടുവരാൻ ശ്രമിക്കുന്നതെന്നും വഖഫ് ഭേദഗതി മുസ്‌ലിംങ്ങൾ‌ക്ക് ഇടയിൽ ഭയമുണ്ടാക്കി.

അതേ രീതിയിൽ എഫ്സിആർഎ ക്രൈസ്തവർക്കിടയിൽ ഭയമുണ്ടാക്കുന്നുവെന്നും ഖാർഗേ പറഞ്ഞു. ന‍്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നാണ് ഭരണഘടന പറയുന്നതെന്നും എന്നാൽ അതിന് വിപരീതമായ കാര‍്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർ‌ത്തു.

logo
Metro Vaartha
www.metrovaartha.com