

മമ്മൂട്ടി
കൊച്ചി: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ നടൻ മമ്മൂട്ടിക്ക് ഇത്തവണയും വോട്ട് ചെയ്യാൻ സാധിക്കില്ല. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും ഇതേ കാരണത്താൽ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.
പനമ്പിള്ളി നഗറിൽ നിന്ന് എളംകുളത്തേക്ക് താമസം മാറിയതോടെയാണ് പട്ടികയിൽ നിന്ന് പേരില്ലായത്. പക്ഷേ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും താരം വോട്ടു രേഖപ്പെടുത്തിയിരുന്നു. മമ്മൂട്ടി- മോഹൻലാൽ കോമ്പോയിൽ ഒരുങ്ങുന്ന പാട്രിയറ്റിന്‍റെ ഷൂട്ടിങ് നടക്കുന്നതിനാൽ മമ്മൂട്ടി കൊച്ചിയിൽ തന്നെയുണ്ട്.