പാൽഘർ ജില്ലയിലെ നാലസൊപാര മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു

ബി ജെ പിയിലെ (മഹായുതി )രാജൻ നായിക് കന്നി അങ്കത്തിനായി ചുവടുവെച്ചു.
nalasopara election update
പാൽഘർ ജില്ലയിലെ നാലസൊപാര മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു photo: നീന വാസുദേവ്
Updated on

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ നാലസൊപാര മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിന് വേദി ഒരുങ്ങി. സിറ്റിങ്ങ് എംഎൽഎയും ബഹുജൻ വികാസ് അഘാടി (ബിവിഎ) യുടെ സ്ഥാനാർഥിയുമായ ക്ഷിതിജ്ഠാക്കൂർ മൂന്നാം അങ്കത്തിന് ഇറങ്ങിയപ്പോൾ ബി ജെ പിയിലെ (മഹായുതി )രാജൻ നായിക് കന്നി അങ്കത്തിനായി ചുവടുവെച്ചു.

അതേസമയം ഇരുവർക്കും വെല്ലുവിളിയുമായി കോൺഗ്രസ് (ഇന്ത്യ സഖ്യം) ഉത്തരേന്ത്യക്കാരുടെ വോട്ടുകൾ ലക്ഷ്യമിട്ട് സന്ദീപ് പാണ്ഡെയെ ഗോദയിൽ ഇറക്കിയിരിക്കുകയാണ്.

നിലവിൽ യു ബി ടി ശിവസേന (ഉദ്ധവ് ), എൻസിപി ( ശരദ് പവാർ വിഭാഗം ) സി പി എം, സമാജ് വാദി പാർട്ടി എന്നീ കക്ഷികളുടെ പിൻതുണയോടെ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വിജയ സാധ്യത ഏറെയാണെന്ന് ഇന്‍റസ്ട്രിയൽ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മലയാളിയുമായ അഷറഫ് കുന്നരിയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com