'പാലക്കാട് കോൺഗ്രസിന് സ്ഥാനാർഥിയാക്കാൻ ഒരു ആൺകുട്ടി പോലുമില്ലേ'; മുരളീധരന് സീറ്റ് നിഷേധിച്ചുവെന്ന് പത്മജ

കെ. കരുണാകരന്‍റെ കുടുംബത്തെ കരി വാരിപ്പൂശിയ ആളെ മാത്രമേ സ്ഥാനാർഥിയാക്കാൻ കിട്ടിയുള്ളൂ എന്നും പത്മജ ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചു.
padmaja venugopal criticises congress over palakkad candidate selection
പത്മജ വേണുഗോപാൽfile
Updated on

തിരുവനന്തപുരം: പാലക്കാട് കോൺഗ്രസിന് സാഥാനാർഥിയാക്കാൻ ഒരു ആൺകുട്ടി പോലുമില്ലേയെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. കെ. കരുണാകരന്‍റെ കുടുംബത്തെ കരി വാരിപ്പൂശിയ ആളെ മാത്രമേ സ്ഥാനാർഥിയാക്കാൻ കിട്ടിയുള്ളൂ എന്നും പത്മജ ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചു.

ഫെയ്സ്ബുക് കുറിപ്പ് വായിക്കാം:

പാലക്കാട്‌ ശ്രീ രാഹുൽ മങ്കൂട്ടം മത്സരിക്കുന്നു എന്ന് കേട്ടു. ഞാൻ പറഞ്ഞതെല്ലാം ശരിയായി വരുന്നു.പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാൻ? കെ.കരുണാകരന്‍റെ കുടുംബത്തെ ( പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ )കരി വാരിപൂശിയ ഇയാളെ മാത്രമേ കോൺഗ്രെസ്സ്കാർക്ക് കിട്ടിയുള്ളൂ ഇലക്ഷന് മത്സരിപ്പിക്കാൻ? കെ.മുരളീധരന്‍റെ പേര് കേട്ടിരുന്നു. ഞാൻ അപ്പോഴേ പറഞ്ഞു കെ.കരുണാകരന്‍റെ മകന് അവർ സീറ്റ്‌ കൊടുക്കില്ല എന്ന്. പറഞ്ഞത് ശരിയായില്ലേ ? പാലക്കാട്‌ ജില്ലാ നേതൃത്വം ഒറ്റകെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ.മുരളീധരന് സീറ്റ്‌ നിഷേധിച്ചു ഇത് ആരും ഇല്ല എന്ന് പറയണ്ട.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com