മാർച്ച് 29ന് പ്രധാനമന്ത്രി തൃശൂരിലെത്തും; സ്വരാജ് റൗണ്ടിൽ സ്ഥാനാർഥികൾ‌ക്കൊപ്പം വാഹന റാലിയിൽ പങ്കെടുക്കും

വൈകീട്ട് നാലുമണിയോടെയാണ് കുട്ടനെല്ലൂർ ഗവൺമെന്‍റ് കോളെജ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി എത്തുന്നത്
pm modi kerala visit election campaign bjp update

നരേന്ദ്രമോദി

Updated on

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 29 ഞായറാഴ്ച തൃശൂരിലെത്തും. വൈകീട്ട് നാലുമണിയോടെയാണ് കുട്ടനെല്ലൂർ ഗവൺമെന്‍റ് കോളെജ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി എത്തുന്നത്. ശേഷം 4.15 ഓടെ സ്വരാജ് റൗണ്ടിൽ ജില്ലാ ആശുപത്രിക്ക് മുന്നിൽ സ്ഥാനാർഥികൾക്കൊപ്പം വാഹന റാലിയിൽ പങ്കെടുക്കും.

സ്വരാജ് ഗ്രൗണ്ടിൽ 5 വഴികളിലായി ആളുകളെ നിർത്തും. ബിനി ടൂറിസ്റ്റ് ഹോം വരെയാണ് പ്രചരണ ജാഥ. പ്രധാനമന്ത്രിയെ കാണാനെത്തുന്നവർ കുടിവെള്ളമോ നാണയമോ കുടയോ ബാഗുകളോ‌ കൂടെ കൊണ്ടുവരരുതെന്ന് അറിയിപ്പുണ്ട്.

logo
Metro Vaartha
www.metrovaartha.com