'യുഡിഎഫിന് 89 സീറ്റ് കിട്ടും'; കേരളത്തിലൊട്ടാകെ തരംഗമെന്ന് പി.വി. അൻവർ

മലബാറിൽ 60ൽ 40 സീറ്റും യുഡിഎഫ് നേടുമെന്നും അൻ‌വർ അവകാശപ്പെടുന്നു
p.v. anvar says udf came to power in 2026

പി.വി. അൻവർ

Updated on

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടി അധികാരത്തിലെത്തുമെന്ന് നിലമ്പൂർ മുൻ എംഎൽഎ പി.വി. അൻവർ. 86 മുതൽ 89 സീറ്റുകൾ വരെ യുഡിഎഫിന് ലഭിക്കുമെന്നാണ് അൻവർ പറയുന്നത്. തന്‍റെ ഔദ‍്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട പോഡ്കാസ്റ്റിലൂടെ സർവേ റിപ്പോർട്ടും അൻവർ പങ്കുവച്ചിട്ടുണ്ട്.

കേരളത്തിലൊട്ടാകെ യുഡിഎഫ് തരംഗമുണ്ടെന്നും അതിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞുവീശുക മലബാറിലാണെന്നും മലബാറിൽ 60ൽ 40 സീറ്റും യുഡിഎഫ് നേടുമെന്നും അൻ‌വർ പറയുന്നു.

ധർമടത്ത് പിണറായി വിജയന്‍റെ ഭൂരിപക്ഷം 10000ത്തിലോ അതിന് താഴെയോ വരാമെന്നും പിണറായി വിജയൻ പരാജയപ്പെട്ടാലും ഞെട്ടേണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു. അതേസമയം, ബിജെപി മൂന്ന് സീറ്റുകൾ വരെ നേടാൻ സാധ‍്യതയുണ്ടെന്നും അൻവറിന്‍റെ സർവേയിൽ പറയുന്നു.

logo
Metro Vaartha
www.metrovaartha.com