പി.വി. അൻവറിന് ചിഹ്നം ഗ‍്യാസ് സിലിണ്ടർ

ഇടത് കോട്ടയായ ബേപ്പൂരിൽ വിള്ളലുണ്ടാക്കാൻ ഇത്തവണ അൻവറിന് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്
p.v. anvar will contest in assembly election with gas cylinder as symbol

പി.വി. അൻവർ

Updated on

ബേപ്പൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി പി.വി. അൻവറിന് ചിഹ്നം ഗ‍്യാസ് സിലിണ്ടർ. ഇടത് കോട്ടയായ ബേപ്പൂരിൽ വിള്ളലുണ്ടാക്കാൻ ഇത്തവണ അൻവറിന് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസാണ് എൽഡിഎഫ് സ്ഥാനാർഥി. കൂടാതെ കെ.പി. പ്രകാശ് ബാബു എൻഡിഎ സ്ഥാനാർഥിയായും മത്സരിക്കും. അൻവറിന് 4 അപരന്മാരാണ് ബേപ്പൂരിലുള്ളത്.

നാമനിർദേശ പത്രിക അപരന്മാർ ഇതുവരെ പിൻവലിച്ചിട്ടില്ല. ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പിണറായിസത്തിനും മരുമോനിസത്തിനും അന്ത‍്യമാകുമെന്നാണ് അൻവർ പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com