പ്രചാരണത്തിനിടെ കുളത്തിൽ ചാടി രാഹുൽ ഗാന്ധി; ആർത്തു വിളിച്ച് അണികൾ|Video

പൊതു യോഗത്തിനു ശേഷം വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നിക്കൊപ്പം രാഹുൽ വഞ്ചിയിൽ സഞ്ചരിച്ചിരുന്നു.
Rahul gandhi in pond bihar election campaign

പ്രചാരണത്തിനിടെ കുളത്തിൽ ചാടി രാഹുൽ ഗാന്ധി; ആർത്തു വിളിച്ച് അണികൾ

Updated on

പറ്റ്ന: ബിഹാറിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുളത്തിൽ ചാടി. മത്സ്യബന്ധന തൊഴിലാളികളുമായി സംവദിക്കുന്നതിന്‍റെ ഭാഗമായാണ് രാഹുൽ കുളത്തിലിറങ്ങിയത്. ഞായറാഴ്ച ബെഗുസാരായിൽ നടത്തിയ പൊതു യോഗത്തിനു ശേഷം വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നിക്കൊപ്പം രാഹുൽ വഞ്ചിയിൽ സഞ്ചരിച്ചിരുന്നു.

യാത്രയ്ക്കിടെ സാഹ്നി കുളത്തിലേക്കിറങ്ങി വലയെറിഞ്ഞു. അതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയും കുളത്തിലേക്ക് ചാടിയത്. സമീപത്തുണ്ടായിരുന്ന മീൻപിടിത്തക്കാർ മുദ്രാവാക്യങ്ങളോടെയാണ് രാഹുലിനെ വരവേറ്റത്.

രാഹുൽ കുളത്തിലൂടെ നീന്തിയെത്തുന്ന വിഡിയോ കോൺഗ്രസ് എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നീട് മീൻപിടിത്ത തൊഴിലാളികളുമായി സംസാരിച്ചതിനു ശേഷമാണ് രാഹുൽ മടങ്ങിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com