

രമേഷ് പിഷാരടി
പാലക്കാട്: ഇടതു നേതാവ് തോമസ് ഐസക്കിന്‍റെ പരാമർശത്തിൽ പ്രതികരിച്ച് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. കലാകാരന്മാർ എന്നു മുതലാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായതെന്നും ഒപ്പം നിൽക്കാത്തവർ വെറുക്കപ്പെടേണ്ടവർ ആണെന്ന നിലപാട് ശരിയല്ലെന്നും പിഷാരടി പറഞ്ഞു.
കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാർഥിയാക്കിയിട്ട് എന്തു കാര്യമെന്ന തോമസ് ഐസക്കിന്‍റെ പരാമർശത്തിൽ മറുപടി പറയുന്നില്ലെന്നും തോമസ് ഐസക്കിനോട് സ്നേഹം മാത്രമേയുള്ളൂവെന്നും പിഷാരടി പറഞ്ഞു. സംസ്കാരം സമരം ചെയ്താൽ കിട്ടുന്നതല്ല, തനിക്ക് സംസ്കാരമുണ്ട്. ഐസക്കിനോട് ഒപ്പം നിന്ന് മറുപടി പറയാനില്ലെന്നും അനാവശ്യ പരാമർശങ്ങളിലേക്കില്ലെന്നും പിഷാരടി വ്യക്തമാക്കി.