ഇടതു ഭരണം തുടരും: സംവിധായകൻ കമൽ

കൊടുങ്ങല്ലൂരിലെ തിരുവള്ളൂർ എൽപി സ്കൂളിലെ ബൂത്തിലാണ് കമൽ വോട്ട് രേഖപ്പെടുത്തിയത്.
 Left rule will continue: Director Kamal

ഇടതു ഭരണം തുടരും: സംവിധായകൻ കമൽ

file photo

Updated on

തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷ ഭരണം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംവിധായകൻ കമൽ. മൂന്നാം ഊഴത്തിലേക്ക് സർക്കാർ കടക്കുമെന്ന ശുഭപ്രതീക്ഷയിലാണ് എൽഡിഎഫ്. മുതിർന്ന നേതാക്കളെല്ലാം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

വോട്ടിന് കാശ് മുതൽ വർഗീയ ധ്രുവീകരണം വരെയുള്ള ശ്രമങ്ങൾ ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇവയെല്ലാം മുളയിലേ നുള്ളിക്കളയാൻ സാധിച്ചെന്നും വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂരിലെ തിരുവള്ളൂർ എൽപി സ്കൂളിലെ ബൂത്തിലാണ് കമൽ വോട്ട് രേഖപ്പെടുത്തിയത്.

logo
Metro Vaartha
www.metrovaartha.com