

37 രാജ്യസഭാ സീറ്റുകളിൽ തെരഞ്ഞെടുപ്പ് തുടങ്ങി; എതിരില്ലാതെ വിജയിച്ച് 26 പേർ
ന്യൂഡൽഹി: രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിങ്കളാഴ്ച പൂർത്തിയാകും. 37 സീറ്റുകളിലേക്കായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 26 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ശേഷിക്കുന്ന 11 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. തിങ്കളാഴ്ച വൈകിട്ടോടെ ഫലം പ്രഖ്യാപിക്കും. ബിഹാറിലെ അഞ്ച് സീറ്റുകളിൽ നാലെണ്ണത്തിൽ എൻഡിഎ വിജയം ഉറപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി നിതീഷ് കുമാർ, ബിജെപി ദേശീയ അധ്യക്ഷൻ നിഥിൻ നവീൻ എന്നിവർ വിജയിക്കും. ബാക്കിയുള്ള ഒരു സീറ്റിൽ ഇന്ത്യ മുന്നണിയും എൻഡിഎയും തമ്മിൽ കടുത്ത മത്സരമാണ്. ഒഡീശയിലെ രണ്ടു സീറ്റുകളിലേക്കും ഹരിയാനയിലെ ഒരു സീറ്റിലേക്കും മത്സരം നടക്കും.
തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് പോളിങ്. അഞ്ച് മണിയോടെ വോട്ടുകൾ എണ്ണി ഫലം പ്രഖ്യാപിക്കും.