ആറന്മുളയിൽ കുമ്മനം, ഗുരുവായൂരിൽ ബി.ഗോപാലകൃഷ്ണൻ; 39 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപി

കുണ്ടറയിൽ നിന്ന് ബിഗ്ബോസ് താരം റോബിൻ രാധാകൃ‌ഷ്ണനും ജനവിധി തേടും
second candidate list by BJP kerala

കുമ്മനം രാജശേഖരന്‍

Updated on

തിരുവനന്തപുരം: ആറൻമുളയിൽ കുമ്മനം രാജശേഖരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ബിജെപി. 39 പേരുടെ പേരുള്ള രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടികയിലാണ് കുമ്മനത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗുരുവായൂരിൽ നിന്ന് ബി. ഗോപാലകൃ‌ഷ്ണനും നാട്ടികയിൽ നിന്ന് സി.സി. മുകുന്ദനും കുണ്ടറയിൽ നിന്ന് ബിഗ്ബോസ് താരം റോബിൻ രാധാകൃ‌ഷ്ണനും ജനവിധി തേടും.

ആദ്യം പുറത്തു വിട്ട സ്ഥാനാർഥിപ്പട്ടികയിൽ മുതിർന്ന നേതാക്കളുടെ പേരില്ലാതിരുന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

നിലവിൽ രണ്ടു ഘട്ടങ്ങളിലായി 86 പേരുടെ പേരാണ് ബിജെപി പുറത്തു വിട്ടിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com