തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി, മഹാരാഷ്ട്ര കോൺഗ്രസ്‌ അധ്യക്ഷൻ നാനാ പടോലെ രാജി വച്ചു

രാജി പാർട്ടി ഹൈക്കമാൻഡ് ഇതുവരെ അംഗീകരിച്ചിട്ടില്ല
set back in election, Maharashtra congress president nana patole resigned
മഹാരാഷ്ട്രയിൽ വൻ തിരിച്ചടി, കോൺഗ്രസ്‌ അധ്യക്ഷൻ നാനാ പടോലെ രാജി വച്ചു
Updated on

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡിയുടെ (എംവിഎ) വൻ തോൽവിയെ തുടർന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ രാജി സമർപ്പിച്ചതായി റിപ്പോർട്ട്. ഭരണകക്ഷിയായ മഹായുതി സഖ്യം 49.6% വോട്ട് വിഹിതത്തോടെ 235 സീറ്റുകൾ നേടിയപ്പോൾ, വെറും 49 സീറ്റുകളുമായി എംവിഎ വളരെ പിന്നിലായി.

തിങ്കളാഴ്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും കാണാൻ നാനാ പടോലെ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ രാജി പാർട്ടി ഹൈക്കമാൻഡ് ഇതുവരെ അംഗീകരിച്ചിട്ടില്ല.

എന്നിരുന്നാലും, സ്ഥാനമൊഴിയാനുള്ള തീരുമാനം പടോലെഎടുത്തിട്ടില്ലെന്നും ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഈ രണ്ട് അവകാശവാദങ്ങളും സ്ഥിരീകരിക്കാനോ നിരാകരിക്കാനോ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനോ പാർട്ടിയുടെ ഔദ്യോഗിക വൃത്തങ്ങളോ തയാറായിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com