മുഖ‍്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ്; മുൻകൂട്ടി പ്രവചനം വേണ്ടെന്ന് സണ്ണി ജോസഫ്

എംഎൽഎമാരുടെ അഭിപ്രായം കേട്ട ശേഷം ഹൈക്കമാൻഡ് വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ് വ‍്യക്തമാക്കി
sunny joseph says high command will decide chief minister

കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്

Updated on

കണ്ണൂർ: അടുത്ത മുഖ‍്യമന്ത്രിയായി രമേശ് ചെന്നിത്തല വരണമെന്ന് പറഞ്ഞ മുതിർന്ന കോൺ‌ഗ്രസ് നേതാവ് കെ. സുധാകരന്‍റെ അഭിപ്രായത്തോട് പ്രതികരിച്ച് കെപിസിസി അധ‍്യക്ഷൻ സണ്ണി ജോസഫ്. മുഖ‍്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണെന്നും യുഡിഎഫിന്‍റെ മുഖ‍്യമന്ത്രിയെ ഇപ്പോൾ പ്രവചിക്കേണ്ട കാര‍്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കമാൻഡ് എംഎൽഎമാരുടെ അഭിപ്രായം കേട്ട ശേഷം വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ് വ‍്യക്തമാക്കി. കോൺഗ്രസ് ഒരു ജനാധിപത‍്യ പാർട്ടിയാണെന്നും വ‍്യത‍്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവുന്നത് സ്വഭാവികമാണെന്നുമാണ് സണ്ണി ജോസഫ് പറയുന്നത്.

logo
Metro Vaartha
www.metrovaartha.com