ബിജെപി നേതാവ് ആർ. ശ്രീലേഖ
File photo
Election
ചട്ട വിരുദ്ധ നടപടി; തിരുവനന്തപുരം ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖ വിവാദത്തിൽ
എന്‍ഡിഎയ്ക്ക് മുന്‍തൂക്കം എന്ന പ്രീപോള്‍ സര്‍വേ ഫലം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചു
തിരുവനന്തപുരം: പ്രീ പോൾ സർവെ പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന സുപ്രീംകോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും മാർഗനിർദേശം നിലനിൽക്കെ ചട്ടവിരുദ്ധമായി തിരുവനന്തപുരം ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖ സർവെ ഫലം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇതോടെ ശ്രീലേഖയുടെ നടപടി വിവാദമായി.
ബിജെപിക്ക് തിരുവനന്തപുരം കോർപ്പറേഷനിൽ ഭൂരിപക്ഷമുണ്ടാകും. എൽഡിഎഫ് പിന്നോട്ട് പോകുമെന്നുള്ള സ്വകാര്യ സർവെയാണ് ശ്രീലേഖ പങ്കിട്ടത്.
ഇതിനെതിരേ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നാണ് വിവരം. കോൺഗ്രസും കമ്മീഷനെ സമീപിക്കാനും നീക്കമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പോസ്റ്ററുകളിൽ പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിച്ചത് നേരത്തേ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

