ആരുടെയും പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്നവർ എൽഡിഎഫിനെ സഹായിച്ചിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി

എസ്ഡിപിഐയുമായി ധാരണയുണ്ടെന്ന ആരോപണം വസ്തുതാ വിരുദ്ധം
Those who think BJP should not win must have helped LDF, says CM

മുഖ്യമന്ത്രി പിണറായി വിജയൻ

file photo

Updated on

തിരുവനന്തപുരം: നേമത്ത് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച എസ്ഡിപിഐ നിലപാടിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന് പുറത്തുള്ള ആരുടെയും പിന്തുണ തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ തങ്ങളെ സഹായിച്ചിട്ടുണ്ടാകുമെന്നും പിണറായി പറഞ്ഞു.

‌എസ്ഡിപിഐയുമായി ധാരണയുണ്ടെന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്. മണ്ഡലത്തിന്‍റെ പ്രയോഗികതയ്ക്ക് അനുസരിച്ചുള്ള നിലപാട് ആളുകൾ സ്വീകരിക്കുമെന്ന് എല്ലാവർക്കുമറിയാം. ബിജെപി ജയിച്ചുവരേണ്ട മണ്ഡലമായിരുന്നില്ല നേമം. 2016ൽ പ്രത്യേക തരത്തിൽ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി വന്നതാണ് ബിജെപിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫിന് പുറത്തുള്ള ആരുടെയും പിന്തുണ തേടിയിട്ടില്ല. ശിവൻകുട്ടിയും നേരിട്ട് അഭ്യർഥിച്ചിട്ടില്ല. 2016ൽ ബിജെപി അവസരം ഒരുക്കിയത് ബിജെപിയാണ്. 2021ൽ തുറന്ന് അക്കൗണ്ട് പൂട്ടിച്ചു. വിട്ടുവീഴ്ചയില്ലാത്ത വർഗീയതയെ എതിർക്കുന്ന നിലപാടാണ് തങ്ങൾ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com