

ബി.എം. ജമാൽ
കാസർഗോഡ്: കാസർഗോഡ് ഉദുമയിൽ പോളിങ് ബൂത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ചെത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്‍റിനെതിരേ നടപടി. ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ കെ. നീലകണ്ഠന്‍റെ ചീഫ് ഇലക്ഷൻ ഏജന്‍റ് ബി.എം. ജമാലാണ് ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി ബൂത്തിലെത്തിയത്.
ജമാലിന്‍റെ കണ്ണടയിൽ ക്യാമറയുണ്ടെന്ന് മനസിലാക്കിയ എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചതോടെ പ്രിസൈഡിങ് ഓഫിസറും പൊലീസും ചേർന്ന് കണ്ണട പിടിച്ചെടുക്കുകയായിരുന്നു. താൻ സ്ഥിരം ഉപയോഗിക്കുന്ന കണ്ണടയാണിതെന്നാണ് ജമാലിന്‍റെ പ്രതികരണം. തെരഞ്ഞെടുപ്പ് ചട്ടലംഘനമായതിൽ വിഷയത്തിൽ കൂടുതൽ പരിശോധന നടത്തി വരികയാണ്.