സിപിഎം വ‍്യാപകമായി കള്ളവോട്ട് ചെയ്യുന്നു; ആരോപണവുമായി വി. കുഞ്ഞികൃഷ്ണൻ

തെരഞ്ഞെടുപ്പ് ഉദ‍്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു
v. kunhikrishnan alleges fake voting in payyanur

വി. കുഞ്ഞികൃഷ്ണൻ

Updated on

കണ്ണൂർ: സിപിഎമ്മിനെതിരേ കള്ളവോട്ട് ആരോപണവുമായി പയ്യന്നൂർ മണ്ഡലത്തിലെ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണൻ. സിപിഎം പ്രവർത്തകർ രാവിലെ മുതൽ കള്ളവോട്ട് ചെയ്യുകയാണെന്ന് പറഞ്ഞ കുഞ്ഞികൃഷ്ണൻ ഉച്ചയ്ക്ക് ശേഷം അത് വ‍്യാപകമായെന്ന് കൂട്ടിച്ചേർത്തു.

ഇതിനായി തെരഞ്ഞെടുപ്പ് ഉദ‍്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്നാണ് കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നത്. വെള്ളൂർ, കാറമേൽ, കണ്ടോത്ത് മേഖലകളിലാണ് കള്ള വോട്ട് ചെയ്യുന്നത്. വ‍്യാജ ഐഡി കാർഡ് ഉപയോഗിച്ചാണ് വോട്ട് ചെയ്യുന്നതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിൽ കള്ളവോട്ട് ആരോപണം ഉയർന്നിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com