വഞ്ചിയൂരിൽ സിപിഎം-ബിജെപി സംഘർഷം; റീപോളിങ് വേണമെന്നും ആവശ്യം

വഞ്ചിയൂരിൽ താമസമില്ലാത്ത ട്രാൻസ്ജൻഡർമാരെ വരെ എത്തിച്ച് വോട്ട് ചെയ്യിച്ചുവെന്നും റീ പോളിങ് വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം
vanchiyur cpm-bjp clash local poll

വഞ്ചിയൂരിൽ സിപിഎം-ബിജെപി സംഘർഷം; റീപോളിങ് വേണമെന്നും ആവശ്യം

Updated on

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിനിടെ വഞ്ചിയൂരിൽ ഇടതു പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി ബിജെപി. തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടുന്ന വഞ്ചിയൂർ ഭാഗം 2ൽ സിപിഎം പ്രവർത്തകർ നൂറിലേറെ കള്ളവോട്ടുകൾ ചെയ്തുവെന്നാണ് ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ ആരോപിക്കുന്നത്.

വഞ്ചിയൂരിൽ താമസമില്ലാത്ത ട്രാൻസ്ജൻഡർമാരെ വരെ എത്തിച്ച് വോട്ട് ചെയ്യിച്ചുവെന്നും റീ പോളിങ് വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം.

എന്നാൽ പരാജയഭീതി കൊണ്ടാണ് ബിജെപി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ട്രാൻസ്ജൻഡേഴ്സിനെ അപമാനിക്കാൻ ശ്രമിച്ചുവെന്നും വഞ്ചിയൂരിലെ സിപിഎം സ്ഥാനാർഥി വഞ്ചിയൂർ ബാബു പറഞ്ഞു. ഇതേ തുടർന്ന് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ബിജെപി പ്രവർത്തകന് മർദനമേറ്റതായും ആരോപണമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com